പത്തനംതിട്ട ജില്ലയിൽ ഗതാഗത നിരോധനവും, നിയന്ത്രണവും ഉള്ള റോഡുകളെക്കുറിച്ചു പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിക്കുന്നു.
*ഗതാഗത നിരോധനം
എരുമേലി – പമ്പാ റോഡിൽ പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ മാർച്ച് 12 ഗതാഗതം നിരോധിക്കും. വാഹനങ്ങൾ കോസ്‌വേ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
*ഗതാഗത നിരോധനം
വാലങ്കര അയിരൂർ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂൾ ജംഗ്ഷൻ മുതൽ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 19 മുതൽ 23 വരെ നിരോധിച്ചു. വെണ്ണിക്കുളം ജംഗ്ഷനിൽ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയിൽ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങൾ പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
*ഗതാഗത നിയന്ത്രണം
ചിറ്റാർ – വയ്യാറ്റുപുഴ – പുലയൻപാറ – കൊടുമുടി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൊടുമുടി കമ്യൂണിറ്റി ഹാൾ മുതൽ ഈട്ടിച്ചുവട് വരെ നവീകരണപ്രവൃത്തി ആരംഭിക്കുന്നതിനാൽ ഫെബ്രുവരി 17 മുതൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു
What do you feel about this post?
Like
Love
Happy
Haha
Sad

