മെഴുവേലി – സരസകവി മൂലൂരിനാൽ സ്ഥാപിതമായ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഗവ. ജി വി എൽ പി സ്‌കൂൾ ( കൊച്ചു സ്‌കൂൾ ) ഇന്ന് മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികളുമായി മുന്നോട്ടുള്ള യാത്രയിലാണ്. മൂന്ന് വിദ്യാർത്ഥികളുമായി ഏതാണ്ട് നിലക്കാറായ അവസ്ഥയിൽ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തിലേക്കുള്ള സ്‌കൂളിന്റെ അതിജീവനത്തിന്റെ ഇടപെടലിൽ പൂർവ്വ വിദ്യാർത്ഥികൾക്കും അഭ്യുദയകാംക്ഷികളുമായ നാട്ടുകാർക്കുമൊപ്പം സരിത ടീച്ചറിന്റെയും പങ്കു വളരെ വലുതായിരുന്നു. യാത്രാമൊഴി പറയവേ പലരുടെയും വാക്കുകൾ മുറിഞ്ഞു. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പിങ്കി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മറുപടി പൂർത്തിയാക്കാനാകാതെ സരിത ടീച്ചറിന്റെയും കൺകോണുകൾ നനഞ്ഞു. വികാര നിർഭരമായ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളുടെ ഉപഹാരം സരിത ടീച്ചർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പിങ്കി ശ്രീധർ സമ്മാനിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി അശോകൻ, കമ്മിറ്റി അംഗങ്ങൾ ശ്രീകുമാർ മുൻ പ്രഥമ അദ്ധ്യാപകൻ കൂടിയായ സുനിൽകുമാർ എസ്, ലൈല പി പി, കെ സൻജീവ്, പൂർവവിദ്യാർഥി കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറി സുഭാഷ് എം വി , മുൻ പ്രഥമാധ്യാപിക വത്സല ടീച്ചർ, ജയശ്രീ ടീച്ചർ, ഐഡിയ രാജീവ്, ജിബു വിജയൻ, രഘു, കൺവീനർ പി എസ് ജീമോൻ, പുതിയതായി ചാർജെടുത്ത പ്രഥമാദ്ധ്യാപിക ജയശ്രീ ടീച്ചർ, സബിത ടീച്ചർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ടീച്ചർക്ക് മാനസികമായ ചില ബുദ്ധിമുട്ടുകൾ വന്നതിന്റെ ഉത്തരവാദിത്വം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ ഏറ്റെടുക്കുന്നതായും, ടീച്ചറോട് മാപ്പ് അപേക്ഷിക്കുന്നതായും കൺവീനർ യോഗത്തിന്റെ ഏകകണ്ഠ തീരുമാനമായി അറിയിച്ചു. മാതൃകാപരമായ ഇടപെടലുകളിലൂടെ മാതൃകാദ്ധ്യാപികയായി മാറാൻ സരിത ടീച്ചർക്ക് കഴിയട്ടെ എന്നാശംസിക്കുന്നതായും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.


What do you feel about this post?
Like
Love
Happy
Haha
Sad

