ശിവരാത്രി നൃത്തോത്സവം ലണ്ടനിൽ നടക്കും.

World

ഇംഗ്ലണ്ട് – ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന ഹിന്ദു കമ്മ്യൂണിറ്റിയുടെ സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും, മോഹൻജി ഫൗണ്ടേഷനും ചേർന്ന് പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു , ഈ വരുന്ന ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച 3.30 മുതൽ സറെയിലെ കാർഷെൽട്ടൻ ബോയ്സ് സ്പോർട്സ് കോളേജ് അങ്കണത്തിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്, ലണ്ടനിലെ പ്രമുഖ നൃത്ത അദ്ധ്യാപികയും മലയാളിയും കൂടിയായ ശ്രീമതി ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള നൃത്തോത്സവവും തുടർന്ന് ദീപാരാധന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, ജാതി മത ഭേദമന്യേ എല്ലാവരും ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ശ്രീ ഗുരുവായൂരപ്പന്റെ നാമത്തിൽ സംഘടകർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് – 07889484066 | 07828137478

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *