രവിപ്രഭ : ഡോ.ബി.രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരം നാളെ (ഫെബ്രുവരി 5 ) ടാഗോർ തിയേറ്ററിൽ

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രമുഖ വ്യവസായി ഡോ.ബി.രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം നൽകുന്നതിനായി ഫെബ്രുവരി അഞ്ച് ബുധനാഴ്ച സായാഹ്നത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ രവിപ്രഭ എന്ന പരിപാടി സംഘടിപ്പിക്കുന്നു. നാളെ ഉച്ച കഴിഞ്ഞ് 2.30 മുതൽ പരിപാടികൾ തുടങ്ങും. 2.45ന് രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ വാദനം. വൈകിട്ട് 3.30ന്‌ സ്‌നേഹ സംഗമം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഗോവ ഗവർണർ ശ്രീ.പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ, മലയാളത്തിന്റെ പ്രിയനടൻ പദ്മഭൂഷൺ മോഹൻലാൽ, ബഹ്‌റൈൻ മന്ത്രി ഡോ.ഷെയ്ക് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, സംസ്ഥാന മന്ത്രിമാരായ കെ.രാജൻ, കെ.എൻ.ബാലഗോപാൽ, റോഷി അഗസ്റ്റിൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, വിവിധ പാർട്ടികളുടെ നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ബിനോയ് വിശ്വം എം.പി, കെ.സുരേന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എസ്.രാമചന്ദ്രൻ പിള്ള, ജോൺ ബ്രിട്ടാസ് എം.പി, കർദിനാൾ ക്ലിമിസ് കാതോലിക്ക ബാവ, നോർക്ക റൂട്ട്സ് വൈസ്‌ ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ഗോകുലം ഗോപാലൻ, ജെ.കെ.മേനോൻ, എം.വി.ശ്രേയാംസ്‌കുമാർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സിനിമ സംവിധായകൻ ഷാജി എൻ.കരുൺ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, എം.വിൻസന്റ്, വി.ജോയ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ സംബന്ധിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം സമർപ്പിക്കും. സംഘാടക സമിതി ജനറൽ കൺവീനർ ഡോ.ജി.രാജ്‌മോഹൻ സ്വാഗതവും വർക്കിംഗ് ചെയർമാൻ ഇ.എം.നജീബ് നന്ദിയും പറയും.
ഡോ.ബി. രവിപിള്ളയുടെ ‘രവിയുഗം’ എന്ന ആത്മകഥയുടെ കവർ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

ടാഗോർ തിയേറ്റർ വളപ്പിൽ രവിപ്രഭ ഫോട്ടോ എക്സിബിഷൻ, പെയിന്റിംഗ് മത്സരവിജയികളുടെ പെയിന്റിംഗ് പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.
ചടങ്ങിനുശേഷം പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാർ നയിക്കുന്ന മ്യൂസിക് ബാൻഡിന്റെ മാസ്മരിക സംഗീത വിരുന്ന് ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *