തിരുവല്ല : നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും മാനസിക സംഘർഷങ്ങളുടെ നടുവിൽ പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.
വൈ.എം.സി.എ സബ് – റീജൺ സി.എസ്.ഐ ബധിര വിദ്യാലയത്തിൽ നടത്തിയ ലഹരിയുടെ ഇരുട്ടിൽ നിന്ന് വായനയുടെ വെളിച്ചത്തിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അറിവിന്റെ വെളിച്ചമാകുവാൻ കഴിയണമെന്നും
ഇരുളടഞ്ഞ ജീവിതങ്ങൾക്ക് അത് പ്രകാശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി. കേരള റീജൻ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പ്രിൻസിപ്പാൾ റീന വർഗീസ്, ഹെഡ്മിസ്ട്രസ്സ് ലീന ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം സജി അലക്സ്, മുൻ ചെയർമാൻമാരായ
വർഗീസ് ടി. മങ്ങാട്, ജുബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രോഗ്രാം കൺവീനർ റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : വൈ.എം.സി.എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ലഹരിയുടെ ഇരുട്ടിൽ നിന്ന് വായനയുടെ വെളിച്ചത്തിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിക്കുന്നു. റോയി വർഗീസ്, ലീന ചെറിയാൻ, സജി അലക്സ്, സുനിൽ മറ്റത്ത്, ലിനോജ് ചാക്കോ, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ജോജി പി. തോമസ്, വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, റീനാ വർഗീസ് എന്നിവർ സമീപം
What do you feel about this post?
Like
Love
Happy
Haha
Sad

