കുവൈത്ത് സിറ്റി : ജനുവരി 26, ഇന്ത്യൻ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്മപുരസ്കാര പട്ടികയിൽ കുവൈത്തിൽ നിന്നുള്ള രാജ കുടുംബാംഗവും. ഷെയ്ഖ ജാബർ അൽ അലി അൽ സബാഹിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിൽ ഒന്നായ പദ്മശ്രീ പുരസ്‌കാരത്തിന് അർഹയായത്. കുവൈത്തിലെ യോഗ പരിശീലകയായ ഇവർ ഈ രംഗത്ത് നടത്തിയ മികച്ച സംഭാവനകൾ മുൻ നിർത്തിയാണ് പദ്മ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
48കാരിയായ ഷൈഖയാണ് കുവൈത്തിലെ ആദ്യത്തെ ലൈസൻസ് നേടിയ യോഗ പരിശീലന കേന്ദ്രം സ്ഥാപിച്ചത്. കുവൈത്തിൽ വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടൽ നടത്തുന്ന ഷെയ്ഖ കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശന വേളയിൽ അദ്ദേഹവുമായി കൂടികാഴ്‌ച നടത്തുകയും ചെയ്തിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

