എന്റെ ഊര്‍ജത്തിന്റെ രഹസ്യം സെക്‌സ് ആണ് : X ൽ വൈറലായി തൃണമൂല്‍ നേതാവ്

India Politics
Print Friendly, PDF & Email

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ടിഎംസി നേതാവ് മഹുവ മൊയ്ത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മഹുവ മൊയ്ത്ര വന്‍ പ്രചാരണത്തിലാണ്. ഈ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാലാം ഘട്ടമായ മെയ് 13 ന് നടക്കും. ഇവിടെ മഹുവ മൊയ്ത്രയുടെ എതിരാളിയായി അമൃത റോയിയെ ബിജെപി രംഗത്തിറക്കി. സിപിഐ എമ്മില്‍ നിന്ന് എസ്എം സാദി മത്സരിക്കുന്നു.

https://x.com/sanchit_gs/status/1780863365251817539

അടുത്തിടെ കൃഷ്ണനഗറില്‍ പ്രചാരണത്തിനെത്തിയ മഹുവ മൊയ്ത്രയോട് ഒരു റിപ്പോര്‍ട്ടര്‍ ഒരു ചോദ്യം ചോദിച്ചു. നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്താണെന്ന് ആണ് അദ്ദഹം ചോദിച്ചത്. എന്നാല്‍ ഒന്നും ആലോചിക്കാതെ ‘സെക്‌സ്’ എന്നു മാത്രമല്ല, അത് സത്യമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *