രാഷ്ട്രീയത്തിൽ പലതും സംഭവിക്കും ; ബിജെപി പിന്തുണയോടെ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി

India Politics
Print Friendly, PDF & Email

മംഗലാപുരം : കേരളാ അതിർത്തിയായ മഞ്ചേശ്വരം സമീപ ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐയുടെ ടി. ഇസ്മയിൽ പ്രസിഡന്റായത്. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. 24 അംഗ പഞ്ചായത്തിൽ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല.

ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകൾ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാർഥികൾക്കും 11 വീതം വോട്ടുകൾ ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു. സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങൾ മത്സരിക്കാൻ ഇല്ലാത്തതിനാൽ പുഷ്പാവതി ഷെട്ടി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *