ക്രോയ്ഡൻ – ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന ഹിന്ദു കമ്മ്യൂണിറ്റിയുടെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ആണ് പ്രവർത്തിക്കുന്നത്. ഈ സംഘടനകളുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കഴിഞ്ഞ 25ന് ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ക്രോയ്‌ഡോണിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദി ടീം കുട്ടികളുടെ ഭജന, കുട്ടികള്‍ അവതരിപ്പിക്കുന്ന വിവേകാനന്ദ പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരുന്നു.. ജാതി മത ഭേദമന്യേ ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുത്തു.
@ JINODKUMAR

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

