ശാസ്ത്രീയ വാഴകൃഷി പ്രോത്സാഹിപ്പിക്കണം : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

Pathanamthitta

അടൂർ – ശാസ്ത്രീയ വാഴകൃഷി പ്രോത്സാഹിപ്പിച്ച് മൂല്യവർദ്ധിത ഉതപ്ന്നനിർമാണത്തിലൂടെ സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ശാസ്ത്രീയ വാഴകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴതൈ, വളങ്ങൾ എന്നിവയും കീടനാശിനി ഉപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള അധ്യക്ഷനായി. വാഴ ഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗവാസ് രാഗേഷ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റോണി വർഗീസ്, ഡോ. എം. ഡിക്ടോജോസ് എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *