ശക്തമായ മഴക്ക് സാദ്ധ്യത ; ജാഗ്രതാ നിർദ്ദേശവുമായി പത്തനംതിട്ട ജില്ലാ കളക്ടർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയിൽ ഇന്ന് (15-05-24) മുതൽ മെയ് 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രത്യേക കരുതൽ നിർദ്ദേശം പുറത്തിറക്കി ജില്ലാ കളക്ടർ. നദികളിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ആളുകൾ കരുതലോടെയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്.

കക്കാട്ടാറിൻറെയും പമ്പയാറിൻറെയും തീരത്ത് താമസിക്കുന്നവരും മണിയാർ, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകപ്പിൻറെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിൻറെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാർ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കേണ്ടി വന്നേക്കും. അതിനാൽ ഏതു സമയത്തും മണിയാർ ബാരേജിൻറെ അഞ്ച് സ്പിൽവെ ഷട്ടറുകളും പരമാവധി 100 സെ.മി എന്ന തോതിൽ ഉയർത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. അപ്പോൾ നദികളിൽ ജലനിരപ്പ് ഉയർന്നേക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *