ശബരിമല: പത്തനംതിട്ട – പമ്പ പാതയിൽ വിളക്കുവഞ്ചി ഭാഗത്ത് ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. രാവിലെ 10.45 ഓടെ പമ്പയിലേയ്ക്ക് സാധനങ്ങളുമായി എത്തിയ ലോറിക്കാണ് തീ പിടിച്ചത്. അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു. കയറ്റം കയറി എത്തിയ വാഹനത്തിൽ നിന്ന് തീ ഉയരുന്നതായി റോഡരുകിൽ നിന്നവർ പറഞ്ഞതോടെ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

