ഭിന്നശേഷി വിഭാഗത്തിനായി ഗവൺമെൻ്റ് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത് ; ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta
Print Friendly, PDF & Email

അടൂർ – സംസ്ഥാനത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷി വിഭാഗത്തിനായി ഗവൺമെൻ്റ് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെ നൽകുന്ന ആനുകൂല്യങ്ങൾ മുഴുവൻ അംഗപരിമിതർക്കും നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ‘ആനുകൂല്യങ്ങൾ ലഭിക്കുന്നതിലേക്ക് ഏകീകൃത അംഗപരിമിത തിരിച്ചറിയൽ കാർഡ് (യൂ. ഡി.ഐ.ഡി) അത്യാവശ്യമാണ്. അടൂർ മണ്ഡലത്തിൽ 332 അപേക്ഷകൾ തീർപ്പാക്കാൻ അവശേ ക്ഷിക്കുന്നുണ്ട്.. കുറേയധികം പേർ ഇനിയും രജിസ്റ്റർ ചെയ്യുവാനും ഉണ്ട്. രജിസ്റ്റർ ചെയ്യുന്നതിനായി മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികളിലും വച്ച് ആഗസ്റ്റ്; 1, 2 തീയതികളിൽ സ്പെഷ്യൽ ക്യാമ്പയിൻ ഉണ്ടാകുമെന്നു ചിറ്റയം പറഞ്ഞു. യു ഡി. ഐ.ഡിക്യാമ്പയിൻ്റെ ഭാഗമായി അടൂർ മണ്ഡലത്തിലെ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ബഡ്സ് സ്കൂൾ ഉദ്യോഗസ്ഥർ എന്നിവരുടെയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. അടൂർ നഗരസഭ വൈ: ചെയർപേഴ്സൺ രാജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റന്മാരായ റാഹേൽ , ധന്യദേവി, അടൂർ നഗരസഭ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വരിക്കോലിൽ രമേശ്, എ.ഡി. സി. രാജ്കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.ആദില , കെ.എസ്.എസ്.എം കോഡിനേറ്റർമാരായ പ്രേമ ദിവാകരൻ, രജിത രവിന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *