രാജു ഏബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി: നിലവിലെ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറു പേർ പുറത്ത് :

Pathanamthitta Politics

പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറിയായി മുൻ റാന്നി എംഎൽഎ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. 25 വർഷം എംഎൽഎ ആയിരുന്ന അദ്ദേഹം നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ്. ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ഒഴിവാക്കി.

തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി. ആന്റണിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.എൻ.രാജേഷ്, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി.കെ.സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി. നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

കെപി ഉദയഭാനുവിന് പുറമെ അഡ്വ. പീലിപ്പോസ് തോമസ്, മുൻ ആറന്മുള എം.എൽ.എ കെ.സി. രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, നിർമലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *