കവിയൂരില്‍ നിന്ന് കിട്ടിയ നവജാതശിശു ആരോഗ്യവാന്‍

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: കവിയൂര്‍ പഴംപള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു ആരോഗ്യവാന്‍. രക്ഷിതാക്കളെ കുറിച്ച് വിവരമില്ല. കവിയൂര്‍ തയ്യില്‍ ജോര്‍ജുകുട്ടിയുടെ ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വ്യാഴാഴ്ച പുലര്‍ച്ചെ ആറിന് കണ്ടെത്തിയത്.

പുരയിടത്തില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സീനിയര്‍ സിപിഓമാരായ ജോജോ ജോസഫ്, എന്‍. സുനില്‍, സജിത്ത് ലാല്‍ എന്നിവര്‍ ചേര്‍ന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *