പത്തനംതിട്ട – ജില്ലയിലെ പാരമ്പര്യ വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥന്മാരുടെ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും പാരമ്പര്യ വൈദ്യൻമാരെ നിയമം മൂലം സംരക്ഷിക്കണമെന്നും പത്തനംതിട്ട ജില്ല കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള ആയൂർവ്വേദ തൊഴിലാളി യൂണിയൻ ( സിഐടിയു ) പത്തനംതിട്ട ജില്ലാ കൺവെൻഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് ഷൈമ ശിവൻ ഉൽഘാടനം ചെയ്തു, തുളസി വൈദ്യർ അടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ കണ്ണൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുളസിവൈദ്യർ ( പ്രസിഡണ്ട് ), വിഷ്ണു ഗുരുക്കൾ, ശ്യാംമകുമാർ .(വൈസ് പ്രസിഡന്റുമാർ ) ബിനോയി വൈദ്യർ തിരുവല്ല ( സെക്രട്ടറി ) , അനീ വൈദ്യർ ,രാജു വൈദ്യർ ( ജോ.സെക്രട്ടറിമാർ) അഞ്ചു അനീഷ് ( ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.



