തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കെ റെയിൽ പദ്ധതി പിൻവലിക്കണെന്ന് കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. ഹരിത പദ്ധതി എന്ന സർക്കാരിന്റെ കള്ള പ്രചാരണങ്ങളെ സമിതി ആദ്യ ഘട്ടത്തിൽ തന്നെ തുറന്നു കാട്ടിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ പഠന റിപ്പോർട്ട്.
കേരളത്തിന്റെ പരിസ്ഥിതി നേരിടേണ്ടിവരുന്ന രൂക്ഷമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന റിപ്പോർട്ട് തയാറാക്കിയ ശാസ്ത്ര സാഹിത്യ പരിഷത്തിനെ സംസ്ഥാന സമിതി അഭിനന്ദിച്ചു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സർക്കാർ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണം. കെ റയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരായ മുഴുവൻ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു.


