മുസ്‌ലിം ലീഗ് ഗ്രാമ യാത്രകൾ തുടങ്ങി

Pathanamthitta Politics
Print Friendly, PDF & Email

റാന്നി – മുസ്ലിം ലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ യാത്രകൾ ആരംഭിച്ചു. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലൂടെയും ആണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഗ്രാമ യാത്രകൾ കടന്നുപോകുന്നത്.ഗ്രാമ യാത്രയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ ഇ അബ്ദുൾ റഹ്മാൻ സാഹിബ് എഴുമറ്റൂരിൽ നിർവഹിച്ചു. നിയോജകമണ്ഡലം ട്രഷറർ സിഡി ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫീഖ് ചാമക്കാല സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ എം സലിം വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സമദ് മേപ്രത്,സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ഷാനവാസ് അലിയാർ, സക്കീർ ഹുസൈൻ, അസീസ് ചുങ്കപ്പാറ, ഹുനൈസ് ഊട്ടുകുളം,വിജയൻ വെള്ളയിൽ, ഹുസൈനാർ കിഴക്കയിൽ, പി എം റഹ്മത്തുള്ള ഖാൻ, ഇസ്മയിൽ ചീനിയിൽ അൻസാരി മന്ദിരം, എ കെ സജ്ജാദ്, അൻസിയ സി എ, ഹാഷിം അഞ്ചാനിൽ, ബഷീർ മേലെകൂറ്റ്, അബ്ദുൽ കരീം പുത്തേടത്ത്, മുഹമ്മദ് കുട്ടി, ഇബ്രാഹിം അഞ്ചാനിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *