പത്തനംതിട്ട: നരിയാപുരത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം. ഐശ്വര്യയുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ ഇവരുടെ രണ്ടര വയസ്സുള്ള മകൾ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. കുഞ്ഞിന് ഗുരുതരമായ പരിക്കേറ്റിട്ടില്ല.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

