സ്വകാര്യ ബസിൽ ഭിന്നശേഷി കൺസഷൻ നിഷേധിച്ചതായി പരാതി…!!

Kerala Pathanamthitta

തിരുവല്ല – പാറക്കൽ എന്ന സ്വകാര്യ ബസിൽ ഭിന്നശേഷി കൺസഷൻ പാസ് അനുവദിക്കുന്നില്ല എന്ന് പരാതി. തോട്ടഭാഗം സ്വദേശിയായ മൾട്ടിപ്പിൾ ഡിസേബിലിറ്റി ഉള്ള യുവാവിന്റെ പരാതിയെത്തുടർന്ന് പ്രൈവറ്റ് ബസ് ഉടമകളുടെ ശ്രദ്ധക്കായി സ്വകാര്യ ബസ് ഓണേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾക്ക് എംവിഡി നിർദ്ദശം നൽകിയിരിക്കുന്നു, അവധി ദിവസം എന്ന ഉപാധി കൂടാതെ എല്ലാ ദിവസം ഭിന്നശേഷിക്കാരായ മനുഷ്യർക്ക് കൺസഷൻ അനുവദിക്കണം എന്നതാണ് ഉത്തരവ് .

ചില ബസ് ഉടമകളോ, ഉടമകൾ അറിയാതെ ജീവനക്കാരോ ഈ നിയമങ്ങളെ പൂർണ്ണമായും പാലിക്കുന്നില്ല എന്ന പരാതികൾ ഉയരുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം 2016 പാടെ തള്ളികൊണ്ടാണ് സ്വകാര്യ ബസിൽ ഭിന്നശേഷി കൺസഷൻ നിഷേധിച്ചതായി പരാതിബി ഉയർന്നത്… ഭിന്നശേഷിക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ പാസും സീറ്റ് സംവരണവും നിർബന്ധമാണ്. ഭിന്നശേഷിക്കാരുടെ വീൽചെയറുകൾ ബസിലേക്ക് കയറ്റാനുള്ള സൗകര്യം ഇല്ലാത്തതിനെതിരെയും കോടതിയെയും, മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരിക്കുകയാണ് ചിലർ.

ഭിന്നശേഷിക്കാരായ മനുഷ്യർക്ക് നൽകേണ്ട പരിഗണനയും സജന്യങ്ങളും സർക്കാർ അനുവദിച്ചിരിക്കെ അത് നടപ്പാക്കാത്ത ബസ് ഉടമകളുടെയും ജീവനക്കാരുടെയും നടപടികൾ പ്രതിഷേധാർഹമാണ് .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *