മുനമ്പം ഐക്യദാർഢ്യ പരിപാടിക്ക് സമീപ ജില്ലകളിൽ നിന്നും ആളെ ഇറക്കിയെന്ന ആക്ഷേപം : കേരള കോൺഗ്രസ് എം പാർട്ടിയിൽ ഒരു വിഭാഗം വിട്ടു നിന്നു

Pathanamthitta Politics

പത്തനംതിട്ട: സമസ്ത മേഖലകളിലും വിഭാഗീയത കൊണ്ട് നിറയുകയാണ് ജില്ലയിലെ കേരള കോൺഗ്രസ് (എം). ജില്ലാ പ്രസിഡന്റിനെതിരേ കലാപക്കൊടി ഉയർത്തി പ്രബല വിഭാഗം നില കൊള്ളുകയാണ്. അതു കൊണ്ടു തന്നെ ഔദ്യോഗികപക്ഷം തൊടുന്നതെല്ലാം വിവാദത്തിലേക്കും നീങ്ങുന്നു. ജില്ലാ നേതൃയോഗത്തിൽ അമ്പതിൽ താഴെ പ്രവർത്തകർ മാത്രം പങ്കെടുത്തതായിരുന്നു ആദ്യ തിരിച്ചടി. നാരങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വെല്ലുവിളിക്കാൻ പോയി ആറന്മുള നിയോജക മണ്ഡലം എൽഡിഎഫിൽ നിന്ന് പുറത്തു പോകേണ്ട അവസ്ഥയിലെത്തിയതായിരുന്നു അടുത്തത്. ഏറ്റവുമൊടുവിലായി തിരുവല്ല നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സമരത്തിലും ഒരു വിഭാഗം വിട്ടു നിന്നത് അതിനേക്കാൾ വലിയ തിരിച്ചടിയായി.

ഈ സാഹചര്യത്തിലാണ് ഇന്നലെ ജില്ലാ ആസ്ഥാനത്ത് നടത്തിയ മുനമ്പം ഐക്യദാകർഢ്യ ജ്വാലയ്ക്ക് മികച്ച പങ്കാളിത്തം ഉറപ്പു വരുത്താൻ ജില്ലാ പ്രസിഡന്റും സംഘവും ശ്രമിച്ചത്. ഇതിന് വേണ്ടി സമീപ ജില്ലകളിൽ നിന്നും പ്രവർത്തകരെ ഇറക്കേണ്ടി വന്നുവെന്നാണ് ഇപ്പോൾ എതിർപക്ഷം ഉയർത്തുന്ന വിമർശനം. കേരളാ കോൺഗ്രസ് (എം) ഭരിക്കുന്ന ജലവിഭവ വകുപ്പിലെ കരാർ തൊഴിലാളികളെയും രംഗത്തിറക്കിയിരുന്നുവത്രേ. സംസ്ഥാന നേതാക്കൾ ആരും പരിപാടിക്ക് എത്തിയില്ല. തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് അഞ്ചു പേരും അടൂരിൽ നിന്ന് രണ്ടു പേരും പത്തനംതിട്ട ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മറ്റികളിൽ നിന്നുമായി ഏഴു പേരും പങ്കെടുത്തു. ഇലന്തൂരിൽ നിന്ന് ആരുമില്ലായിരുന്നു. ഓമല്ലൂരിൽ നിന്ന് മൂന്നു പേരാണ് ഉണ്ടായിരുന്നത്. റാന്നിയിൽ നിന്ന് ഒരു ഇന്നോവയിൽ ആളെത്തിയെന്നുമാണ് എതിർപക്ഷം എടുത്ത കണക്ക്.

മുനമ്പം ഭൂമിയിൽ കുടിയിറക്കു ഭീഷണി നേരിടുന്ന ജനങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. സമാധാന അന്തരീക്ഷം നിലനിർത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ് സജി അലക്‌സ്ഗാന്ധി സ്‌ക്വയറിൽ ഐക്യദാർഢ്യ ജ്വാലാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഉന്നതാധികാര സമിതി അംഗം ഉഷാലയം ശിവരാജൻ,സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ. വർഗ്ഗീസ് പേരയിൽ, ജോർജ്ജ് ഏബ്രഹാം, ഫാ സ്‌കോട്ട് സ്ലീബാ പുളിമുടൻ, കുര്യൻ മടയ്ക്കൽ, ക്യാപ്റ്റൻ സി.വി. വർഗ്ഗീസ്, സാം കുളപ്പള്ളി, റഷീദ് മുളന്തറ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ജേക്കബ് ഇരട്ട പുളിക്കൻ, മാത്യു മരോട്ടിമൂട്ടിൽ, ജെറി അലക്‌സ്, തോമസ് മോഡി, അഡ്വ. ബിജോയി തോമസ്, ഏബ്രഹാം തോമസ്, തോമസ് മാത്യു ഏഴംകുളം, തോമസ് വർഗ്ഗീസ്, ജോൺ വി തോമസ്, അഡ്വ ബോബി കാക്കനാംപള്ളി, ചെറിയാൻ കോശി, എം.സി.ജയകുമാർ, അജി പാണ്ടിക്കുടി, ആനീശ്ലീബ, ശോഭാ ചാർലി, ഷിബു കുന്നപ്പുഴ, ഹാർലി ജോൺ,ലിനു വി ഡേവിഡ്, മനോജ് കുഴിയിൽ, സന്തോഷ് കുമാർ വി കെ, ഷിബു സി സാം,പോൾ മാത്യു, എന്നിവർ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ ഗാന്ധി സ്‌ക്വയറിൽ എത്തിയത്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *