തൊണ്ടിമുതൽ കുരുക്കും, കുന്തവും കുടച്ചക്രവും ; പൊല്ലാപ്പിലായ നേതാക്കന്മാർ

Politics

1990 ഏപ്രിൽ നാലിനാണ് വിദേശ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പോവുന്നതിനിടെ പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതി കേസിൽ ആൻഡ്രൂ സാൽവദോറിനെ ശിക്ഷിച്ചു. പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് കേസിൽ പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ മുൻ മന്ത്രി ആന്റണി രാജു അന്ന് സെലിൻറെ ജൂനിയർ അഭിഭാഷകനായിരുന്നു. അന്ന് ആ വിധിന്യായത്തിൽ പറഞ്ഞ പ്രധാന കാര്യം കേസിലെ പ്രധാന തൊണ്ടിമുതൽ അടിവസ്ത്രത്തിലൊളിപ്പിച്ച ലഹരിമരുന്നായിരുന്നു. പക്ഷേ, അപ്പീൽ പോയപ്പോൾ പ്രതിഭാ​ഗം ഉന്നയിച്ച വാദം കോടതിയിൽ സമർപ്പിച്ച അടിവസ്ത്രം വിദേശ പൗരൻ ധരിച്ചതല്ല എന്നാണ്. ആ വാദം ആണ് വലിയ വിവാദങ്ങളുണ്ടാക്കിയത്,. അന്ന് തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയത് അഭിഭാഷകനായിരുന്ന ആന്റണി രാജുവാണെന്നാണ് നിലവിലെ കേസ്. പൊലീസ് നൽകിയ കുറ്റപത്രം 16 വർഷമായി വിചാരണയില്ലാതെ വിചാരണാ കോടതിയിൽ കെട്ടികിടക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയോടെ ആ കുറ്റപത്രത്തിന്മേൽ ഇനി വിചാരണ നടക്കും. അങ്ങനെ ആന്റണി രാജു എന്ന നേതാവിന് സുപ്രധാനം തന്നെയാകും ഈ കേസിലെ വിധി.

ചെങ്ങന്നൂരിൽ നിന്നുള്ള എംഎൽഎയും മന്ത്രിയും കൂടിയായ സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഉയർന്നുവരുന്ന ചോദ്യം ഒന്ന് മാത്രമാണ്. വീണ്ടും ഒരന്വേഷണം നേരിടേണ്ടിവരുന്ന ഈ സന്ദർഭത്തിൽ സജി ചെറിയാൻ വീണ്ടും മന്ത്രിസ്ഥാനം രാജിവെക്കുമോ ? അങ്ങനെ പൊല്ലാപ്പിലായിരിക്കുകയാണ് രണ്ടു നേതാക്കന്മാർ .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *