കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ നിരവധി പേർക്ക് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്ന സംഭവം അന്വേഷിക്കാനെത്തിയപ്പോൾ രാഷ്ട്രീയ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
പുതുപ്പള്ളിയിലെ 8 പഞ്ചായത്തുകളിലെ ബൂത്തുകളിൽ നിരവധി പേർ വോട്ടുചെയ്യാനാകാതെ മടങ്ങി. ചില ബൂത്തുകളിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം വോട്ടെടുപ്പ് താമസിപ്പിച്ചതായും പരാതിയുണ്ട്. ഈ പരാതികൾ അറിഞ്ഞ് അന്വേഷിക്കാനെത്തിയ തന്നെ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന്
ചാണ്ടി ഉമ്മൻ പറഞ്ഞു.
ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

