ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാരിന് പൂർണ്ണ പിന്തുണ: എൻ.ജി.ഒ. അസോസിയേഷൻ ബ്രാഞ്ച് കൺവെൻഷൻ

Pathanamthitta

പത്തനംതിട്ട: ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്തി സിവിൽ സർവീസിനെ ജനപക്ഷത്തുനിർത്തി സംരക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ. സംഘടനയുടെ മിനി സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രവർത്തക കൺവെൻഷനിലാണ് സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
പത്തനംതിട്ട തരംഗം ഹാളിൽ നടന്ന കൺവെൻഷൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ. ഷാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സർക്കാർ ജീവനക്കാരുടെ ക്ഷേമവും സേവന വ്യവസ്ഥകളും മുൻനിർത്തി നടപ്പിലാക്കുന്ന വികസന നയങ്ങൾക്ക് പിന്തുണ നൽകുന്നതോടൊപ്പം, സിവിൽ സർവീസിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സംഘടന മുന്നിൽ നിൽക്കുമെന്ന് കൺവെൻഷൻ വ്യക്തമാക്കി.

ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു സാമുവൽ, ജില്ലാ ട്രഷറർ ബി. പ്രശാന്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിഷ്ണു സലിം കുമാർ, അബൂ കോശി, നൗഫൽ ഖാൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പിക്കു വി സൈമൺ, അനു കെ അനിൽ കുമാർ, ദർശൻ ഡി. കുമാർ, ദിലീപ് ഖാൻ റാവുത്തർ, ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ ബി., ട്രഷറർ പ്രമോദ് സി.കെ . എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *