സമരം രാഷ്ട്രീയ അടിമകളല്ലാത്തവരുടെ പോരാട്ട വിജയം :

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – കരാര്‍ താല്‍ക്കാലിക നിയമനങ്ങളിലൂടെ സ്വന്തക്കാരെ നിയമിച്ചും സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും സംസ്‌ഥാന ജീവനക്കാരും അദ്ധ്യാപകരും ഇന്നലെ നടത്തിയ പണിമുടക്ക്‌ രാഷ്ര്‌ടീയ അടിമകളല്ലാത്ത ആത്മാഭിമാനികളുടെ പോരാട്ട വിജയമായി മാറിയെന്ന്‌ ബി.എം.എസ്‌ ജില്ലാ പ്രസിഡന്റ്‌ ഹരികുമാര്‍ ചുട്ടിയില്‍ പറഞ്ഞു. ഫെഡറേഷന്‍ ഓഫ്‌ എംപ്ലോയിസ്‌ ആന്‍ഡ്‌ ടീച്ചേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍സ്‌ (ഫെറ്റോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക്‌ പ്രകടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫെറ്റോ ജില്ലാ പ്രസിഡന്റ്‌ മനോജ്‌ ബി. നായര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.ജി.ഓ സംഘ്‌ സംസ്‌ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്‌.രാജേഷ്‌, വനിതാ വിഭാഗം സംസ്‌ഥാന സെക്രട്ടറി പി.സി. സിന്ധുമോള്‍, സംസ്‌ഥാന സമിതി അംഗം കെ. ജി. അശോക്‌ കുമാര്‍, ജില്ലാ പ്രസിഡന്റ്‌ എസ്‌. ഗിരീഷ്‌, ഫെറ്റോ ജില്ലാ സെക്രട്ടറി എം. രാജേഷ്‌, എന്‍.ടി.യു. ജില്ലാ പ്രസിഡന്റ്‌ അനിത ജി. നായര്‍, കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ സംഘ്‌ ജില്ലാ കണ്‍വീനര്‍ സി.സുരേഷ്‌ കുമാര്‍, കേരള സ്‌റ്റേറ്റ്‌ പെന്‍ഷനേഴ്‌സ്‌ സംഘ്‌ ജില്ലാ പ്രസിഡന്റ്‌ ആര്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

കോന്നി മിനി സിവില്‍ സ്‌റ്റേഷന്‌ മുന്നില്‍ നടന്ന പ്രകടനം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി.ആര്‍. രമേശ്‌, അടൂര്‍ റവന്യൂ ടവറില്‍ എന്‍. ടി. യു. സംസ്‌ഥാന സമിതി അംഗം ബി. മനോജ്‌, തിരുവല്ല റവന്യൂ ടവറില്‍ എന്‍. ജി. ഒ. സംഘ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എന്‍. രതീഷ്‌, മല്ലപ്പള്ളി മിനി സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പ്രദീപ്‌ ബി. പിള്ള, റാന്നി മിനി സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ സെക്രട്ടറി ജി. അനീഷ്‌, പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷനില്‍ എന്‍. റ്റി. യു. ജില്ലാ സെക്രട്ടറി ജി. സനല്‍ കുമാര്‍ എന്നിവര്‍ ഉദ്‌ഘാടനം ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *