ജവഹർലാൽ നെഹ്റു ജൻമവാർഷിക വാരാചരണം.

Pathanamthitta Politics

കോഴഞ്ചേരി:- പണ്ടിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135 -ാം ജന്മദിന വാർഷിക വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും, ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും, ജീവചരിത്രാവതരണവും, കുട്ടികളുടെ ചിത്ര രചനയും, ക്വിസ്സ് മത്സരവും കോഴഞ്ചേരി വൈ.എം.സി.എ.യിൽ നടന്നു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജെറി മാത്യു സാം പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ എസ്.അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി. ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ മനോജ് ബി.സി., മണ്ഡലം പ്രസിഡന്റുമാരായ കെ.പി.മുകുന്ദൻ, ജേക്കബ് ശാമുവേൽ, റെന്നീസ് മുഹമ്മദ്, എം.ആർ.രമേശ്, ജോമോൻ പുതുപ്പറമ്പിൽ,ബ്ലോക്ക് ഭാരവാഹികളായ എം.ആർ.രാജു,മനോജ് ബി.സി.,സോജൻ ജോർജ്ജ്, ഷിബു കാഞ്ഞിക്കൽ, ബിജു മലയിൽ, ബൈജു ഭാസ്കർ, അനിഷ് ചക്കുങ്കൽ, ശ്രീകലാ റെജി, സത്യൻ നായർ, അശോക് തൊട്ടോലിൽ, ചേതൻ നായർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:-
ജവഹർലാൽ നെഹ്റു ജൻമവാർഷിക വാരാചരണ പരിപാടി കോഴഞ്ചേരി വൈ.എം.സി.എ.യിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡൻറ് ജറി മാത്യു സാം ഉദ്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *