തിരുവല്ല: എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ടുവന്ന കാർ വൈദ്യൂതി തൂണിലും പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിനിയെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ആറൻമുള സ്വദേശിനിയുടെ കൈക്കും കാലിനും പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30 ആയിരുന്നു അപകടം.
തിരുവല്ല ഭാഗത്തു നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് വയോധികൻ ഓടിച്ച കാർ നിയന്ത്രണം തെറ്റി റോഡിന്റെ വശത്തേക്ക് അപകടത്തിൽപ്പെടുക ആയിരുന്നു. അപകടത്തെ തുടർന്ന് വിൽപ്പനയ്ക്ക് വച്ചിരുന്ന പൊതിച്ചോർ റോഡിൽ ചിതറി വീണു. സംഭവം കണ്ട് ഓടി കൂടിയവർ ചേർന്ന് പരുക്കേറ്റ സ്ത്രീയെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

