കല്ലേലിക്കാവിൽ മണ്ഡല മകരവിളക്ക് മഹോത്സവം കരിക്ക് പടേനിയോടെ തുടക്കം

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി : മണ്ഡല മകരവിളക്ക്‌ ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) 999 മല വില്ലന്മാർക്ക് മലയ്ക്ക് കരിക്ക് പടേനി സമർപ്പിച്ചു . ഏഴര വെളുപ്പിനെ മല ഉണർത്തി കാവ് ഉണർത്തി താംബൂലം സമർപ്പിച്ചു . തുടർന്ന് മണ്ഡലകാലത്തിൻറെ വരവ് അറിയിച്ചു കൊണ്ട് ഊരാളി ദേശം വിളിച്ചുണർത്തി തുടർന്ന് നവ ധാന്യം കൊണ്ട് നവാഭിഷേക പൂജ സമർപ്പിച്ചു . തേൻ ,കരിക്ക് ,ചന്ദനം , പാൽ , തൈര് , പനിനീർ , മഞ്ഞൾ , ഭസ്മം , നെയ്യ് എന്നിവ കൊണ്ട് അഭിഷേകം നടത്തി .

ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജകൾ അർപ്പിച്ചു കൊണ്ട് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും മാനവ കുലത്തിനും വേണ്ടി വിളിച്ചു ചൊല്ലി . വാനര ഊട്ടും മീനൂട്ടും നൽകി പ്രകൃതിയെ ഉണർത്തിച്ചു . തുടർന്ന് മലക്കൊടിയ്ക്കും മല വില്ലിനും പൂജ നൽകി .തുടർന്ന് കല്ലേലി അപ്പൂപ്പൻ കല്ലേലി അമ്മൂമ്മ പൂജ നടത്തി മണ്ഡലകാല ദീപം പകർന്നു . നിത്യ അന്നദാനം സമർപ്പിച്ചു .

ദേശങ്ങൾ താണ്ടി എത്തുന്ന അയ്യപ്പന്മാർക്ക് കെട്ടുകൾ ഇളച്ചു വെക്കാൻ ഉള്ള മണ്ഡപം ഉദ്ഘാടനം ചെയ്തു . മണ്ഡലകാലത്തെ വരവ് അറിയിച്ചു 41 തൃപ്പടികളിൽ വറപ്പൊടിയും മുള അരിയും കാർഷിക വിളകളും നേദിച്ച് തൃപ്പടി പൂജ സമർപ്പിച്ചു .തുടർന്ന് സർവ്വ ചരാചരങ്ങൾക്കും വേണ്ടി അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് സമർപ്പിച്ചു . മകരവിളക്ക് വരെ 41 തൃപ്പടി പൂജ നടക്കും . പൂജകൾക്ക് കാവ് ഊരാളിമാർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *