ഒമാനിലെ പ്രസിദ്ധമായ ഇന്ത്യൻ സ്കൂളിലേക്കുള്ള ഒഴിവിലേക്കു അനുയോജ്യരായ ഉദ്യോഗാർത്ഥികളെ (വനിതകൾ മാത്രം) തിരഞ്ഞെടുക്കുന്നതിനായി 2024 നവംബർ 20 നു തിരുവനന്തപുരത്തുള്ള ഒഡെപെക് ഓഫീസിൽ വച്ച് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു
***********
വിഭാഗങ്ങൾ
°°°°°°°°°°°°°°°°
1. ഇംഗ്ലീഷ് ടീച്ചർ (for Grade 1 to 4 (Primary) and for senior classes) – വിദ്യാഭ്യാസ യോഗ്യത: ഇംഗ്ലീഷിൽ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്.
2. പ്രൈമറി സയൻസ് ടീച്ചർ (for Grade 1 to 4) – വിദ്യാഭ്യാസ യോഗ്യത: സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്.
3. സയൻസ് ടീച്ചർ (Biology teacher for Grade 9 and above and Science teacher for middle classes) – വിദ്യാഭ്യാസ യോഗ്യത: ബോട്ടണി/സൂവോളജിയിൽ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്.
ഉദ്യോഗാർത്ഥികൾക്ക് CBSE/ICSE സ്കൂളിൽ അതാതു മേഖലയിൽ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം നിർബന്ധം.
പ്രായം : 40 വയസ്സിൽ താഴെ
ശമ്പളം : 300 OMR (Negotiable) കൂടാതെ വിസ, മെഡിക്കൽ, താമസം, എയർ ടിക്കറ്റ് എന്നിവ സൗജന്യം
താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ teachers@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2024 നവംബർ 18 ന് മുൻപ് അയയ്‌ക്കേണ്ടതാണ്. കൂടാതെ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 20 ന് രാവിലെ 9 മണിക്ക് ODEPC office, Floor 5, Carmel Tower, Cotton Hill, Trivandrum – 695014 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ : 0471-2329440/41/42/45, 77364 96574


