2025 മുതൽ സ്വിറ്റ്സർലണ്ടിലെ പൊതു നിരത്തുകളിൽ ബുർഖ ധരിക്കാൻ പാടില്ല ; നിയമലംഘകർക്ക് 1000 ഫ്രാങ്ക് പിഴ;

World

ബേൺ – സ്വിറ്റ്‌സർലണ്ടിൽ പൊതു സ്ഥലങ്ങളിൽ ബുർഖ നിരോധിച്ചുകൊണ്ടുള്ള നിയമം അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ വരും. പൊതു സ്ഥലങ്ങളിൽ ബുർഖ ധരിച്ചാൽ 900 പൗണ്ടാണ് പിഴ. ബുർഖ നിരോധനം എന്നറിയപ്പെടുന്ന ഈ നിയമം സ്വിറ്റ്‌സർലണ്ടിലെ എല്ലാ പ്രദേശത്തും ബാധകമായിരിക്കും. സെയിന്റ് ഗാല്ലെൻ, ടിസിനോ പ്രദേശങ്ങളിൽ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു.

വലതുപക്ഷ ചായ്വുള്ള സ്വിസ് പീപ്പിൾസ് പാർട്ടിയാണ് ബുർഖ നിരോധനം എന്ന നിർദ്ദേശം സ്വിസ്സ് പാർലിമെന്റിൽ മുൻപോട്ട് വെച്ചത്. തുടർന്ന് നടത്തിയ റെഫറണ്ടത്തിൽ നേരിയ ഭൂരിപക്ഷത്തിനാണ് ഇത് പാസ്സായത്. മുസ്ലീം സംഘടനകൾ നിരോധനത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഭരണ നിർവ്വഹണ ചുമതലയുള്ള ഫെഡറൽ കൗൺസിൽ ഒരു പ്രസ്താവനയിലൂടെയാണ് നിരോധനം ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചത്. ഇത് ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക്‌സ് (888 പൗണ്ട്) ആയിരിക്കും പിഴ.

മറ്റു രാജ്യങ്ങളുടെ കോൺസുലേറ്റ് പരിസരങ്ങളിലും, നയത്രന്ത്ര പ്രതിനിധികൾക്കും ഇത് ബാധകമാവില്ല. അതുപോലെ ആരാധനാലയങ്ങൾ, മറ്റ് പുണ്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലും മുഖം മൂടുന്നതിന് വിലക്കുണ്ടാകില്ല. അതുപോലെ ആരോഗ്യം, സുരക്ഷ, കാലാവസ്ഥ എന്നീവ കാരണം മുഖം മൂടിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. വിനോദം, കല തുടങ്ങിയവയുമായി ബന്ധപ്പെട്ടും, പരസ്യത്തിനായും മുഖം മൂടാവുന്നതാണ്. സ്വന്തം അഭിപ്രായം, പൊതുവേദിയിലോ ആൾക്കൂട്ടത്തിലോ പ്രകടിപ്പിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖം മൂടേണ്ടിവന്നാൽ അതും ചെയ്യാവുന്നതാണ് എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ അധികൃതരിൽ നിന്നും മുൻകൂട്ടി അനുമതി തേടേണ്ടതുണ്ട്. അതോടൊപ്പം ക്രമസമാധാനത്തെ തകർക്കുകയുമരുത്. അതേസമയം , ഇതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുമെന്ന് മുസ്ലീം സംഘടനകൾ അറിയിച്ചിട്ടുണ്ട്.

കടപ്പാട് ..   https://www.reuters.com/world/europe/swiss-burqa-ban-take-effect-2025-2024-11-06/

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *