ചുമ്മാ അങ്ങ് മുഖം കഴുകിയാൽ പോരാ.. പല കാര്യങ്ങളും ശ്രദ്ധിക്കണം

Health

പൊടിയും അഴുക്കുമൊക്കെ മുഖത്ത് അടിഞ്ഞു കൂടാറുണ്ട്. വെളിയിൽപ്പോയി വന്നാൽ എന്തായാലും മുഖം വൃത്തികേടാകും. എന്നാൽ ആ മുഖം കഴുകുമ്പോഴും വളരെയധികം ശ്രദ്ധ വേണം. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്നു നോക്കാം. സൗന്ദര്യത്തിന്റെ പ്രധാന ഘടകമായ മുഖചർമ്മം എങ്ങനെ സംരക്ഷിയ്ക്കണമെന്നും അറിയാം…..

* എപ്പോഴും മുഖം കഴുകുന്ന ശീലം മാറ്റണം – എപ്പോഴും മുഖം കഴുകുന്നത് മുഖത്തെ ചർമ്മം കൂടുതൽ വലിയാൻ കാരണമാകും. ദിവസവും രാവിലെയും വൈകിട്ടും രണ്ടു നേരം മുഖം കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. പുറത്തുപോയി ഒരുപാട് പൊടിയും അഴുക്കും പറ്റിയെന്ന് തോന്നിയാലോ.. വ്യായാമം കഴിഞ്ഞു വിയർത്താലോ മുഖം കഴുകുന്നതിൽ തെറ്റില്ല.

* മേക്കപ്പ് – റിമൂവർ ഉപയോഗിച്ചു മേക്കപ്പ് നന്നായി നീക്കം ചെയ്യാതെ ഒരിക്കലും കിടക്കാൻ പോകരുത്. ഇത് ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു മുഖക്കുരു ഉണ്ടാകാൻ കാരണമാകും.

* ചൂടുവെള്ളം ഉപയോഗിച്ച് ഒരിക്കലും മുഖം കഴുകരുത്. ഇത് മുഖത്തെ രക്തക്കുഴലുകളെ ചുരുക്കും. ഒപ്പം മുഖത്തു കരിവാളിപ്പും ചുവപ്പ് നിറവും വരുത്താനും സാധ്യതയുണ്ട്. തണുത്തവെള്ളമാണ് ഉത്തമം.

* കഴുകിയതിനു ശേഷം മുഖം തുടയ്ക്കുന്ന ടവൽ എപ്പോഴും വൃത്തിയുള്ളതാകണം. വൃത്തിയില്ലാത്ത ടവൽ അണുക്കളുടെ പ്രിയപ്പെട്ട ഇടമാണ് എന്നതോർക്കുക.

* മുഖം കഴുകിയ ശേഷം ഒരിക്കലും അമർത്തി തുടയ്ക്കരുത്. പകരം ഉണങ്ങിയ ടവൽ കൊണ്ട് ഈർപ്പം ഒപ്പിയെടുക്കാം.

* നിങ്ങളുടെ ചർമത്തിന്റെ സ്വഭാവമനുസരിച്ചു വേണം ക്ലെൻസർ തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ വിപരീതഫലമാകും. വളരെ ഡ്രൈയായ ചർമം ആണെങ്കിൽ കൂടുതൽ ജലാംശമുള്ള ക്ലെൻസർ ഉപയോഗിക്കാം. എണ്ണമയമുള്ള ചർമം ആണെങ്കിൽ ടമഹശര്യഹശര മരശറ അടങ്ങിയവയും, ഇനി നോർമൽ സ്‌കിൻ ആണെങ്കിൽ ഫോമിങ് അല്ലെങ്കിൽ ജെൽ ക്ലെൻസറും ഉപയോഗിക്കാം. ഒരുപാട് വീര്യം കൂടിയതും നിലവാരമില്ലാത്തതുമായവ ഒരിക്കലും ഉപയോഗിക്കരുത്.

* ഓരോ തരം ക്ലെൻസറും ഓരോ രീതിയിലാണ് ഉപയോഗിക്കുക. ക്ലെൻസിങ് ലോഷനാണ് ഉപയോഗിക്കുന്നതെങ്കിൽ ഡ്രൈ സ്‌കിന്നിൽ മോയിസ്ച്ചറൈസർ ഉപയോഗിക്കുന്ന പോലെ പുരട്ടി നീക്കം ചെയ്യണം. ഇനി ജെല്ലുകളോ ഫോമോ ആണ് ഉപയോഗിക്കുന്നതെങ്കിൽ മുഖം അൽപ്പം നനച്ച ശേഷം പുരട്ടുക. മുഖക്കുരു നീക്കം ചെയ്യുന്ന ക്ലെൻസറാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതു പുരട്ടിയ ശേഷം ഒരു മിനിറ്റ് നേരം ഇരിക്കണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *