ഇലവുംതിട്ട – ഇന്ന് വൈകിട്ട് കുഞ്ഞിനെ സ്‌കൂളിൽ നിന്ന് ബസ്സിൽ വരുമ്പോൾ വിളിച്ചു കൊണ്ടുവരാൻ ഇലവുംതിട്ട ചന്തയിലെ പ്രശസ്തമായ പലചരക്ക് കടയുടെ സൈഡിലെ കസേരയിൽ കാത്തിരിക്കുമ്പോൾ ആണ് കടയിലേക്ക് വന്ന ഒരാൾ ചീക്കനാൽ വെളിച്ചെണ്ണ ഉണ്ടങ്കിൽ ഒരെണ്ണം തരാൻ പറയുന്നത്. കടയുടെ മുതലാളി കേര അടക്കം അഞ്ചാറു ബ്രാൻഡുകളിൽ ഉള്ള വെളിച്ചെണ്ണകൾ ഉണ്ടന്ന് പറയുന്നു. ചീക്കനാൽ എണ്ണ തീർന്നുപോയെന്ന വിശദീകരണവും. ചീക്കനാൽ ഉണ്ടങ്കിൽ മതിയെന്ന് പറഞ്ഞ് അയാൾ പോയി . എന്താണ് ചീക്കനാൽ വെളിച്ചെണ്ണ . ?
ഇലന്തൂർ – ഓമല്ലൂർ റോഡിൽ പ്രക്കാനം കഴിയുമ്പോൾ ഉള്ള സ്ഥലമാണ് ചീക്കനാൽ. വെളിച്ചെണ്ണയാട്ടുന്ന ചക്ക് ഉണ്ടായിരുന്ന സ്ഥലം. ചാക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ചീക്കനാലെക്ക് എത്തുമായിരുന്നു. ഇന്ന് ചാക്കിന്റെ സ്ഥാനത്ത് ആധുനിക മെഷീനുകൾ സ്ഥാനം പിടിച്ചു, എന്നാലും ശുദ്ധമായ വെളിച്ചെണ്ണ ഇന്നും ഞങ്ങടെ നാട്ടിൽ ചീക്കനാൽ വെളിച്ചെണ്ണ തന്നെ .
ചാക്കിലാട്ടിയ വെളിച്ചെണ്ണ എണ്ണ എന്നും പറഞ്ഞു കേരളമാകെ വിൽക്കുന്നത് ചാക്കിലാട്ടിയ വെളിച്ചെണ്ണ അല്ലെന്ന് എത്രപേർക്കറിയാം ?
ഭക്ഷ്യ സുരക്ഷാ വകുപ്പ് പലയിടത്തും നടത്തിയ പരിശോധനയിൽ ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ എന്ന ലേബലിൽ ഇറങ്ങിയ കുറെ ബ്രാൻഡുകളിലെ വ്യാജൻ കണ്ടെത്തിയിരുന്നു. അഞ്ചു മില്ലുകൾ ശുദ്ധമായ വെളിച്ചെണ്ണ എന്ന വിശേഷണത്തോടെ പാക്കറ്റിൽ വിറ്റിരുന്നതും വ്യാജനായിരുന്നു. തേച്ചുകുളിക്കാനും ആഹാരാവശ്യത്തിനും ആയുർവ്വേദ മരുന്നുകൾക്കും ചക്കിലാട്ടിയ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിലും മായം കലരുന്നത് മാറാ രോഗത്തിനും കാരണമായേക്കാം.
ചക്കിൽ കൊപ്രയിട്ട് കാളയെകൊണ്ടു വലിപ്പിച്ചായിരുന്നു മുൻ കാലങ്ങളിൽ നാടൻ വെളിച്ചെണ്ണ ആട്ടി എടുത്തിരുന്നത്. ഇന്ന് നാടൻ ചക്കിന്റെ സ്ഥാനം വൈദ്യുതി മില്ലുകൾ കൈയ്യടക്കി. മില്ലുള്ള കടകളിലും ഇല്ലാത്തിടത്തും ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ബോർഡിൽ വിൽപ്പന വ്യാപകമായതോടെ ലൂസ് വെളിച്ചെണ്ണയോട് താത്പര്യകുറവും ചക്കിലാട്ടിയതിനോട് പ്രിയവും വന്നതാണ് കൂടിയ വിലയ്ക്കും വ്യാജൻ ഇറങ്ങാൻ വഴി ഒരുങ്ങിയത്.
വിവിധ ബ്രാൻഡുകളുടെ പേരിൽ വ്യാജ വെളിച്ചെണ്ണ നിർമ്മിച്ച് വിതരണം ചെയ്യുന്ന ഏജൻസികൾ കേരളത്തിലുണ്ട്. പായ്ക്കറ്റിൽ തേങ്ങയുടെ ചിത്രമുണ്ടെങ്കിലും ‘എഡിബിൾ വെജിറ്റബിൾ ഓയിൽ’ എന്നായിരിക്കും ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുക. അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർന്ന മിശ്രിതമെന്ന് അർത്ഥം. വെളിച്ചെണ്ണ എന്നപേരിൽ ഇത്തരം എണ്ണപ്പായ്ക്കറ്റുകൾ വിൽക്കാൻ പാടില്ലാത്തതാണ്. ’കോക്കനട്ട് ഓയിൽ’ എന്ന് എഴുതിയതുമാത്രം വാങ്ങിയാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം.
വെളിച്ചെണ്ണയിൽ ചേർക്കുന്ന മായം
കൊപ്രാ ചിപ്സ് പാം ഓയിൽ.
ആർജിമോൺ ഓയിൽ.
നിലക്കടല എണ്ണ.
പരുത്തിക്കുരു എണ്ണ.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഒരു കുപ്പി ഗ്ളാസിൽ ഒന്നോ രണ്ടോ ഔൺസ് വെളിച്ചെണ്ണ ഒഴിച്ച് തുടർച്ചയായി ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക (ഫ്രീസറിലല്ല). ശുദ്ധമായ വെളിച്ചെണ്ണ പൂർണമായും കട്ട പിടിക്കും. നിലവാരമില്ലാത്തതോ മറ്റ് എണ്ണകൾ മിക്സ് ചെയ്തതോ ആണെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല. മുകളിൽ നേരിയ പാടപോലെ ഉറയ്ക്കാതെ കിടക്കും.
ചീക്കനാൽ വെളിച്ചെണ്ണയ്ക്ക് ഞങ്ങടെ നാട്ടിൽ ഇന്നും പ്രിയം വരാൻ കാരണം വിശ്വാസ്യത ആണ്. വിവാഹം പോലുള്ള വിശേഷ അവസരങ്ങളിൽ ഇന്നും ചീക്കനാൽ മില്ലിൽ പോയി വെളിച്ചെണ്ണ വാങ്ങുന്ന പതിവ് ഞങ്ങടെ നാട്ടിൽ ഇന്നുമുണ്ട്. ചീക്കനാൽ വ്യവെളിച്ചണ്ണ മാത്രം ഉപയോഗിക്കുന്നവരും അനവധി. എന്നാൽ ഇന്ന് ചീക്കനാലിൽ ഒരു മിൽ മാത്രമാണുള്ളത്. വ്യാവസായിക ഉത്പാദനത്തിന് ആവിശ്യമായ വെളിച്ചെണ്ണ പൂർണ്ണമായി ഉത്പാദിപ്പിക്കാൻ ഇവിടെ നിന്ന് കഴിയുന്നില്ല എന്നതാണ് സത്യം. അത് മുതലെടുത്ത് ചീക്കനാൽ വെളിച്ചെണ്ണ എണ്ണ പേരിൽ വ്യാജനുകളും വിപണിയിൽ യഥേഷ്ടം. ചാക്കിലാട്ടിയ വെളിച്ചെണ്ണ തലയിൽ തേക്കാൻ പോലും കിട്ടാത്ത അവസ്ഥ. !!
ചീക്കനാലിലെ കമ്പനി വിവരങ്ങൾ..
Citco Coconut Oil (CHEEKANAL INDUSTRIES AND TRADING COMPANY)
CHEEKKANAL, Omalloor, Pathanamthitta, Kerala 689647
094470 30159
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


