പത്തനംതിട്ട: ചലച്ചിത്രമേളകൾ മനുഷ്യരുടെ ഒത്തുചേരലുകളാണെന്ന് സിനിമ നിരൂപകനും സംവിധായകനുമായ കെ.ബി. വേണു പറഞ്ഞു. പത്തനംതിട്ട രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ടി.ടി. കാലത്തെ ചലച്ചിത്ര മേളകൾ എന്ന വിഷയത്തിൽ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ബോബി ഏബ്രഹാം മോഡറേറ്റായിരുന്നു. സംവിധായകൻ പ്രശാന്ത് ബി. മോളിക്കൽ, സംഘാടകസമിതി വൈസ് ചെയർമാൻ ജി.വിശാഖൻ, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, വിനോദ് ഇളകൊള്ളൂർ, പൊതുപ്രവർത്തകൻ തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

കാതോലിക്കേറ്റ് കോളജിൽ നടന്ന സെമിനാർ കോളജ് പ്രിൻസിപ്പാൾ ഡോ. സിന്ധു ജോൺസ് ഉദ്‌ഘാടനം ചെയ്‌തു. മലയാള വിഭാഗം മേധാവി ഡോ. ബിൻസി. പി.ജെ. അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എം. എസ്.സുരേഷ്, ഗവേഷകരായ എസ്.കെ അർജുൻ, അഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. കെ.ജി. ജോർജിന്റെ ചലച്ചിത്ര യാത്രകൾ എന്ന വിഷയത്തിൽ സംവിധായകനും എഴുത്തുകാരനുമായ കെ.ബി. വേണു വിഷയാവതരണം നടത്തി. ഡോ.എം.എസ്. പോൾ മോഡറേറ്ററായിരുന്നു.


