അടൂർ വടക്കടത്തുകാവ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

അടൂർ – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ അടൂർ വടക്കടത്തുകാവ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഹൈഡ്രപോണിക്സ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നിഷ്യൻ പുതിയ കോഴ്സുകളാണ് പുതുതായി പ്രവർത്തനം ആരംഭിക്കുന്നത്.

ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ജി.സി സുനി പദ്ധതി വിശദീകരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ്, ഗ്രാമപഞ്ചായത്തംഗം ശ്രീലേഖ ഹരികുമാർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റർ ആരതി കൃഷ്ണ, പ്രിൻസിപ്പൽ പ്രിയ എസ് രാജ്, പി. ടി. എ പ്രസിഡന്റ് എ.വിനോദ് എന്നിവർ പങ്കെടുത്തു.

ചിത്രം – ഏറത്ത്:-
അടൂർ വടക്കടത്തുകാവ് ജിവിഎച്ച്എസിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *