ബന്ധു വീട്ടിൽ നിന്ന് 17 പവൻ സ്വർണം അടിച്ചുമാറ്റിയ ഇൻസ്റ്റഗ്രാം താരം പിടിയിലായി

Crime

കൊല്ലം – ചിതറയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ. ‌മുബീന മോഷ്ടിച്ചത് പതിനേഴ് പവൻ സ്വർണമാണ്. ചിതറ ഭജനമഠം സ്വദേശിയാണ് പ്രതി. ചിതറ പൊലീസാണ് അന്വേഷണത്തിനൊടുവിൽ മുബീനയെ കസ്റ്റഡിയിലെടുത്തത്. മുബീനയുടെ ഭർതൃ സഹോദരി മുനീറയാണ് പരാതിക്കാരി. മുനീറയുടെ 6 പവൻറെ താലിമാല, ഒരു പവൻറെ വള തുടങ്ങി 17 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. സെപ്റ്റംബർ 30നാണ് മോഷണം നടന്നത്. എന്നാൽ വീട്ടുകാർ ഒക്ടോബറിലാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോഴാണ് മുബീനയാണ് പ്രതിയെന്ന് കണ്ടെത്തിയത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ മുബീന കുറ്റം സമ്മതിച്ചില്ല. രണ്ടാം ഘട്ട ചോദ്യം ചെയ്യലിലാണ് ആഡംബര ജീവിതം നയിക്കാനായി മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചത്. സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *