ഇലവുംതിട്ട – നേടിയകാല ജംഗ്‌ഷന് സമീപം ഗാർഡൻ ബിസിനസ്സ് ചെയ്യുന്ന ശ്രീമതി ബിന്ദു ചന്ദ്രന്റെ വീടിന്റെ മുന്നിലെ റോഡിൽ നിന്നാണ് കഴിഞ്ഞ ഒരാഴ്‌ചക്കകത്ത് മൂന്നു പെരുമ്പാമ്പുകളെ പിടികൂടിയിരിക്കുന്നത്. ഇത് ഗ്രാമ നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ശ്രീമതി ബിന്ദു ചന്ദ്രന്റെ വീടിനു എതിർവശത്തായി കാടുമൂടിക്കിടക്കുന്ന ആൾത്താമസമില്ലാത്ത ഒരു വീടുണ്ട്. അവിടെയാണ് പെരുമ്പാമ്പ് പെറ്റുപെരുകി കിടക്കുന്നത് എന്നാണു നാട്ടുകാർ പറയുന്നത്. അടിയന്തിരമായി ഇവിടം വൃത്തിയാക്കാനും, ബാക്കിയുള്ള പെരുമ്പാമ്പുകളെ പിടികൂടാനും നടപടി ഉണ്ടാകണം. ഇതൊക്കെ ആരോട് പറയും എന്ന അവസ്ഥയിലാണ് നാട്ടുകാർ. വളർത്തു മൃഗങ്ങൾ, കൊച്ചുകുട്ടികളുടെ അടക്കം ജീവന് ഇത് ഭീഷണിയാണ് . നാളെ വല്ലതും സംഭവിച്ചു കഴിഞ്ഞിട്ടാകരുത് നടപടി എടുക്കാൻ. ?


