പരുമല : സംരംഭകരെ യുവജന സംഘടനകൾ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യണമെന്ന് കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി. ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരുമല പെരുനാളിനോടനുബന്ധിച്ച് നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ ത്യാഗസന്നദ്ധതയുള്ള ജീവിത മാതൃകകൾ സ്വീകരിക്കുവാൻ യുവജനങ്ങൾ തയ്യാറാകണം അദ്ദേഹം പറഞ്ഞു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ജിനു സഖറിയ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് മെൽവിൻ ജി. ബാബു, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് കോശി, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ പേൾ കണ്ണേത്ത്, റീജിയണൽ സെക്രട്ടറി അബി ഏബ്രഹാം കോശി, പരുമല സെമിനാരി അസി. മാനേജർ ഫാ.എൽദോസ് ഏലിയാസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗം ജോജി പി. തോമസ്, ഭദ്രാസന വൈസ് പ്രസിഡന്റുമാരായ ഫാ.മോൻസി വർഗീസ്, ഫാ. അജി ഗീവർഗീസ്, ഫാ. ബിബിൻ മാത്യു, ഭദ്രാസന സെക്രട്ടറിമാരായ എബിൻ ബേബി, അബു ഏബ്രഹാം വീരപ്പള്ളി, റെനോജ് ജോർജ്ജ് ഗീവർഗീസ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മനു തമ്പാൻ, ബിബിൻ ബാബു എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

