വോളിബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി നിർമിച്ച വോളിബോൾ കോർട്ട് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. എംപി ഫണ്ടിൽനിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ കോർട്ട് നിർമിച്ചിട്ടുള്ളത്. പ്രദർശന കളികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോൺസൺ വിളവിനാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ് മനോജ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി തോമസ്, വാർഡ് അംഗങ്ങളായ മിനി വർഗീസ്, പി സുജാത, സുരേഷ് കുമാർ ഓലത്തുണ്ടിൽ, റിജു കോശി, എം ആർ അനിൽകുമാർ , എൻ മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ശേഷം ഓമല്ലൂർ – വാഴമുട്ടം ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരങ്ങൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *