*കേരള ഫീഡ്‌സിന്റെ സൗജന്യ ഇൻഷുറൻസ് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

Kerala Thrissur

തൃശൂർ – ക്ഷീരകർഷകരുടെ പശുക്കൾക്ക് കേരള ഫീഡ്‌സ് നൽകുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. അടുത്ത മൂന്ന് സാമ്പത്തിക വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ബൃഹത്തായ പദ്ധതിയാണ് കേരളം ആവിഷ്‌കരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ കെഎഫ്എൽ ആസ്ഥാനത്ത് ക്ഷീരകർഷകരുടെ പശുക്കൾക്ക് കേരള ഫീഡ്‌സ് (കെഎഫ്എൽ) നൽകുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ കറവപ്പശുക്കളിൽ 95 ശതമാനവും സങ്കരയിനം പശുക്കളാണെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തീറ്റയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്ന ലക്‌ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *