പത്തനംതിട്ട :- മികച്ച വിവരാവകാശ പ്രവർത്തകക്കുള്ള കേരള ജന വേദിയുടെ കാരുണ്യ പുരസ്കാരം നേടിയ കെഎസ്ആർടിസി ജീവനക്കാരി കൂടിയായ മഞ്ജുലാലിനെ പത്തനംതിട്ട കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർ പൊന്നാട അണിയിച്ച് ആദരിച്ചു. ആര്യ ശ്രീനിവാസൻ ആദരിക്കൽ ഉത്ഘാടനം ചെയ്തു പൊന്നാട അണിയിച്ചു. ശ്രീ മോൾ അദ്ധ്യക്ഷത വഹിച്ചു. സിന്ധു ട, ബിജോയി റാണി, സംഗീത, ചരിത്ര, ഗിരിജ, ആശ പി.സോമൻ എന്നിവർ പ്രസംഗിച്ചു. ഇനി എല്ലാ വർഷവും കേരള ജന വേദി വർഷം തോറും അവാർഡുകൾ നൽകുമ്പോൾ ഒരു കെ.എസ്.ആർ.ടി. കണ്ടക്ടറെ പരിഗണിയ്ക്കുമെന്നു കേരള ജന വേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അറിയിച്ചു.


