അബുദാബി : ഹിംസാത്മകമായ കാലിക സാഹചര്യങ്ങളിൽ മാനവ മൈത്രിയും മതേതരത്വവും ഉയർത്തിപ്പിടിക്കേണ്ടത് ഏതൊരു മനുഷ്യന്റെയും ഉത്തരവാദിത്വമാണെന്ന് പ്രമുഖ ചരിതകാരനും പ്രഭാഷകനുമായ പി ഹരീന്ദ്ര നാഥ് അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ,
സാഹിത്യ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ‘ചരിത്രവും വർത്തമാനവും’ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ”ഇന്നത്തെ സാഹചര്യങ്ങളിൽ ഗാന്ധിജി നമുക്ക് കാട്ടിത്തന്ന അഹിംസയും സഹിഷ്ണുതയും ഏറ്റവും പ്രസക്തവും പ്രധാനപ്പെട്ടതുമാണ്.വിശ്വാസിയായിരുന്നിട്ട് പോലും അദ്ദേഹം പൊതു ഇടങ്ങളിൽ അറിയപ്പെടാൻ ആഗ്രഹിച്ചതും പ്രോത്സാഹിപ്പിച്ചതും സാധാരണക്കാരനായ ഒരു ഇന്ത്യക്കാരൻ എന്നറിയപ്പെടാൻ മാത്രമായിരുന്നു”.അദ്ദേഹം കൂട്ടിച്ചേർത്തു. ‘മാനവ മൈത്രിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട മഹാത്മാ ഗാന്ധി 1869-1915 കാലവും കർമ പർവവും’ എന്ന പുസ്തകത്തിന്റെ രചയിതാവും ചരിത്രകാരനും തുഞ്ചത്ത് എഴുത്തച്ഛൻ ശ്രേഷ്ഠാചാര്യ പുരസ്‌കാര ജേതാവുമൊക്കെയായ പി ഹരീന്ദ്ര നാഥ് കേൾക്കാൻ നിരവധിയാളുകൾ എത്തിച്ചേർന്നിരുന്നു.
നാട്ടിലേക്ക് തിരികെയണയുന്ന പ്രവാസിയുടെ ചിന്തകൾക്ക് പോലും ഏറെ കുളിരും സൗന്ദര്യവുമാണെന്നും കത്ത് പാട്ടുകളും മറുപടിപ്പാട്ടുകളും നാടൻ സാഹിത്യരുചിക്കൂട്ടുകളിൽ പ്രധാന വിഭവമായതും പരാമർശിച്ചു യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർ പേഴ്സനുമായ അഡ്വ. നജ്മ തബ്ഷീറ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി പി കെ അബ്ദുള്ളയുടെ അധ്യക്ഷതയിൽ,പ്രസിഡന്റ് പി. ബാവ ഹാജി പരിപാടി ഉൽഘാടനം ചെയ്തു. സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള ആമുഖ ഭാഷണവും കെഎംസിസി ആക്ടിങ് പ്രസിഡന്റ് റഷീദ് പട്ടാമ്പി, ഗാന്ധി സേവ പ്രവർത്തകൻ വി ടി വി ദാമോദരൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
ഇസ്ലാമിക് സെന്റർ ട്രഷറർ ബി സി അബൂബക്കർ, വർക്കിങ് പ്രസിഡന്റ് സി സമീർ സെക്രട്ടറിമാരായ ഹുസൈൻ, കമാൽ മല്ലം, ഇർഷാദ് യു വി (മലയാളി സമാജം), നാസർ തമ്പി (ISC),യേശു ശീലൻ (ഇൻകാസ്), ബാസിത് കായക്കണ്ടി (വടകര NRI ഫോറം )എഴുത്തുകാരനും പൊന്നാനിയുടെ ചരിത്രകാരനുമായ അബ്ദു റഹ്മാൻ തുടങ്ങി ഇസ്ലാമിക് സെന്റർ,കെഎംസിസി, സുന്നി സെന്റർ ഭാരവാഹികളും നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. മുഹമ്മദ് അലി മാങ്കടവ്,ജുബൈർ ആനക്കര,മുത്തലിബ് അരയാലൻ,റിയാസ് പത്തനം തിട്ട, അഷറഫ് ഇരിക്കൂർ, അഷറഫ് ഹസ്സൈനാർ ബാവ വെട്ടം, ഫത്താഹ് കല്യാശേരി, റഷീദ് താനാളൂർ എന്നിവർ നേതൃത്വം നൽകി.
സാഹിത്യ വിഭാഗം സെക്രട്ടറി ജാഫർ കുറ്റിക്കോട് സ്വാഗതവും കൺവീനർ ഹകീം എടക്കഴിയൂർ നന്ദിയും പറഞ്ഞു.

ഫോട്ടോ 1: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ‘ചരിത്രവും വർത്തമാനവും’ എന്ന പരിപാടിയിൽ പി ഹരീന്ദ്ര നാഥ് മുഖ്യപ്രഭാഷണം നടത്തുന്നു


