അവിസ്മരണീയ മുഹൂർത്തം ; ശ്രീലങ്കൻ പാർലിമെന്റിലെ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾക്ക് നന്ദി അറിയിച്ചു മോഹൻലാൽ

Cinema World
Print Friendly, PDF & Email

കൊളമ്പോ – മലയാളത്തിലെ മോഹൻലാലും മമ്മൂട്ടിയും അടക്കം അഭിനയിക്കുന്നഒരു മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിലും പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിൽ എത്തിയത്. മോഹൻലാലിന്റെ ശ്രീലങ്കയിലേക്കുള്ള വരവ് അറിഞ്ഞു ശ്രീലങ്കൻ പാർലമെന്റിലെ പ്രധാനപ്പെട്ട നേതാക്കളിൽ നിന്നും തനിക്ക് ലഭിച്ച സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചു മോഹൻലാൽ.

തനിക്ക് ലഭിച്ച ഈ ഊഷ്മളമായ സ്വീകരണത്തിന് മോഹൻലാൽ നന്ദി അറിയിച്ചു. ഒപ്പം ശ്രീലങ്കൻ പ്രധാനമന്ത്രി അമരസൂര്യ, സ്പീക്കർ ഡോ.ജഗത് വിക്രമരത്‌ന, ഡെപ്യൂട്ടി സ്പീക്കർ ഡോ റിസ്‌വി സാലി, സുഹൃത്തായ ഇഷാന്ത രത്‌നായക എന്നിവർക്കൊപ്പമുളള ചിത്രവും മോഹൻലാൽ പങ്കുവെച്ചു.

‘ ഈ സന്ദർശനം അവിസ്മരണീയമായ അനുഭവമായിരുന്നു’ എന്നാണ് സോഷ്യൽ മീഡിയയിൽ മോഹൻലാൽ കുറിച്ചത്. പാർലമെന്റിൽ നിന്നുളള മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും ശ്രീലങ്കയിൽ നടക്കുക. 80 കോടിയോളം നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തെന്നയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *