റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ചുവരവേ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. സന്ദീപിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റഷ്യൻ അധികൃതരോട് ഇന്ത്യൻ എംബസി അഭ്യർഥിച്ചിട്ടുണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

