കിണറിന്റെ ഭിത്തിയിൽ വന്നിടിച്ച സ്‌കൂട്ടറിൽ നിന്ന് തെറിച്ച് കിണറ്റിൽ വീണ യുവാക്കളെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി

Pathanamthitta
Print Friendly, PDF & Email

കോന്നി: നിയന്ത്രണം വിട്ട സ്‌കൂട്ടർ കിണറിന്റെ ഭിത്തിയിൽ ഇടിച്ച് യാത്രക്കാരായ രണ്ടു പേർ കിണറ്റിൽ വീണു. ഫയർ ഫോഴ്‌സ് എത്തി കരയ്ക്ക് കയറ്റി. നിസാര പരുക്കുകളോടെ രണ്ടു പേരും രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെ പ്രമാടം പഞ്ചായത്ത് നാലാം വാർഡിൽ കിഴവള്ളൂർ ഓർത്തഡോക്‌സ് പള്ളിക്ക് സമീപം മുതുക്കാട്ടിൽ അച്യൂതൻ നായരുടെ വീടിന് മുന്നിലെ കിണറ്റിലാണ് വലഞ്ചുഴി സ്വദേശി സിറാജ്, മനോജ് എന്നിവർ വീണത്. അമിത വേഗതയിൽ വന്ന സ്‌കൂട്ടർ കിണറിന്റെ ഭിത്തിയിൽ ഇടിക്കുകയും രണ്ടു പേരും കിണറ്റിൽ വീഴുകയുമായിരുന്നു.

പള്ളിക്ക് സമീപം 150 മീറ്റർ അകലെയുള്ള ഉപറോഡിലൂടെ ബൈക്കിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. റോഡിന് താഴെയായിട്ടാണ് കിണർ സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടയിലും കോന്നിയിലും നിന്നും അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി.
ഇരുവരെയും വേഗത്തിൽ പുറത്തെത്തിച്ചു. ഇരുവർക്കും പരുക്കുണ്ട്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കൾ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *