സ്വർണ്ണക്കള്ളക്കടത്ത്, വിധ്വംസക ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ആർഎസ്പി

Kollam Politics
Print Friendly, PDF & Email

കൊല്ലം -: സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും, വിധ്വംസക പ്രവര്‍ത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് ആര്‍.എസ്.പി. എഡിജിപിയെ ആരു പറഞ്ഞാലും മാറ്റില്ലെന്നും പി ശശിയെ സംരക്ഷിക്കുമെന്നും വാര്‍ത്താ സമ്മേളനം വിളിച്ച് ഏകപക്ഷീയമായി പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയെ അപ്രസക്തമാക്കി.

തനിക്കെതിര ആരു വിമര്‍ശനമുന്നയിച്ചാലും പുറത്തേക്ക് പോകേണ്ടിവരുമെന്ന സന്ദേശമാണ് പുറത്തുവിട്ടതെന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയിലും, ഗവണ്‍മെന്റിലും നടക്കുന്നതെന്ന് ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം ഉല്ലാസ് കോവൂര്‍ ആരോപിച്ചു. ആര്‍എസ്പി യുടെ നേതൃത്വത്തില്‍ ഭരണിക്കാവില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ ജി വിജയദേവന്‍പിള്ള അധ്യക്ഷനായി. കെ മുസ്തഫ, തുണ്ടില്‍ നിസാര്‍, എസ് ബഷീര്‍, എസ് വേണുഗോപാല്‍, ബാബു ഹനീഫാ, ഷാജി വെള്ളാപ്പള്ളി, ഷാലി കല്ലട, ശ്യാം പള്ളിശേരിക്കല്‍, വിജയന്‍ പിള്ള, ശ്രീകുമാര്‍ വേങ്ങ, ഷാജു ശൂരനാട്, ബാബു കുഴിവേലി, ഷൈജന്‍ സത്യചിത്ര, വിഷ്ണു സുരേന്ദ്രന്‍, മുന്‍ഷീര്‍ ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *