സംസ്ഥാന ശുചിത്വ മിഷൻ നിർദ്ദേശ പ്രകാരം, ശബരിമല തീർത്ഥാടകർക്കുള്ള പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ്റെ പൊതുനിർദ്ദേശങ്ങൾ:

Kerala Pathanamthitta

സംസ്ഥാന ശുചിത്വ മിഷൻ നിർദ്ദേശ പ്രകാരം, ശബരിമല തീർത്ഥാടകർക്കുള്ള പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ്റെ പൊതുനിർദ്ദേശങ്ങൾ:

1) ഇരുമുടിക്കെട്ടുനിറയിൽ പ്ലാസ്റ്റിക്ക് കവറുകളിൽ ഒന്നും കരുതരുത്.
2) വസ്ത്രങ്ങൾ ഉപേക്ഷിച്ച് പമ്പാനദിയെ മലിനമാക്കരുത്.
3) തീർത്ഥാടന യാത്രയിൽ പ്ലാസ്റ്റിക്ക് സഞ്ചികളും കുപ്പികളും ഒഴിവാക്കണം.
4) ഏകോപയോ​ഗ ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോ​ഗം ഒഴിവാക്കണം.
5) മാലിന്യങ്ങൾ ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
6) മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.
7) തീർത്ഥാടന യാത്രയിൽ സ്വന്തമായി ഒരു സ്റ്റീൽ പ്ലേറ്റും ​ഗ്ലാസ്സും കൈയിൽ കരുതണം.
8) പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പാടില്ല.

മലയെ മലിനമാക്കാതെയൊരു മണ്ഡലകാലമാകണം നമ്മുടെ ലക്ഷ്യം. പ്രകൃതിക്ക് ദോഷമാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ നന്മ. പ്രകൃതിയോടും നമ്മുക്ക് പിന്നാലെ വരുന്നവരോടുമുളള കരുതലാണ് ഏറ്റവും വലിയ പുണ്യം. പൊന്നമ്പലമേടും പൂങ്കാവനവും മാലിന്യ രഹിതമായി സൂക്ഷിക്കാം. മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും 5,000 രൂപ മുതൽ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *