ഇന്ന് കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ മകം ജലോത്സവം

Kerala Alappuzha

എടത്വ: കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മകം ജലോത്സവം ഇന്ന് (സെപ്റ്റംബര്‍ 29, ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റില്‍ നടക്കും. വെപ്പ് ബി ഗ്രേഡ്, മൂന്ന്, അഞ്ച്, ഏഴ്, 14 തുഴ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. രണ്ടിന് വൈസ് പ്രസിഡന്റ് ഗിരിഷ്‌കുമാര്‍ പി.ബി. പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ്പി.എം. ഉത്തമന്‍ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണവും എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സമ്മാനദാനം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. അന്‍വര്‍ നിര്‍വഹിക്കും. എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, ദ്രാവിഡ പൈതൃകവേദി സെക്രട്ടറി ജി. ജയചന്ദ്രന്‍, സ്റ്റാര്‍ളി ജോസഫ്, ജെയിന്‍ മാത്യു, ബാബു മണ്ണാംതുരുത്തില്‍, ബെറ്റി ജോസഫ്, ബിജു മുളപ്പഞ്ചേരില്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്‍, സജി ജോസഫ്, യു. വിപിന്‍, മധു മംഗലപ്പള്ളി, അഡ്വ. പി. സുപ്രമോദം, സാബു കെ. പൂവക്കാട്, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, ജോണ്‍സണ്‍ എം. പോള്‍, എ.ജെ. കുഞ്ഞുമോന്‍, അജോഷ് കുമാര്‍ തായങ്കരി, അനിറ്റ് മരിയ സജി, കെ.കെ. സുധീര്‍ എന്നിവര്‍ പ്രസംഗിക്കും. വയനാട് ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേതൃത്വം നല്‍കിയ കുട്ടനാട് റെസ്‌ക്യൂ ടീം അംഗങ്ങളായ അനൂപ്, ജിജോ ജോര്‍ജ്ജ്, ശ്യം സുന്ദര്‍, ജിജോ സേവ്യര്‍, ദി ഫോര്‍ത്ത് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ റിക്‌സണ്‍ എടത്തില്‍ എന്നിവരെ ആദരിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *