പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ, കാത്ത്‌ലാബ് സ്‌കർബ് നേഴ്സ്, സിസ്റ്റം ഓപ്പറേറ്റർ തസ്തികകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഓക്ടോബർ ഏഴിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 40 വയസ്.
കാത്ത് ലാബ് ടെക്നീഷ്യൻ: യോഗ്യത – ബിസിവിറ്റി/ഡിസിവിറ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, രണ്ടുവർഷത്തെ പ്രവർത്തിപരിചയം. കാത്ത് ലാബ് സ്‌കർബ് നേഴ്സ്: ജിഎൻഎം/ബിഎസ്സി നേഴ്സിംഗ്, രണ്ടുവർഷത്തെ പ്രവർത്തിപരിചയം. സിസ്റ്റം ഓപ്പറേറ്റർ: ഇലക്ട്രോണിക്സ് ഡിപ്ലോമ/ബിടെക് കമ്പ്യൂട്ടർ സയൻസ്, ഒരുവർഷത്തെ പ്രവർത്തിപരിചയം. ഫോൺ : 9497713258.
What do you feel about this post?
Like
Love
Happy
Haha
Sad

