ചരിത്ര വിജയം

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടന് കിരീടം. നാലു വള്ളങ്ങൾ മാറ്റുരച്ച ഫൈനലിൽ 4.29.785 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടത്.

പി വി മാത്യു, ബൈജു കുട്ടനാട് എന്നിവർ നേതൃത്വ നൽകിയ വി.ബി.സി കൈനകരിബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (4.30.13മിനുട്ട് ) മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാർ, അനിൽകുമാർ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ ജി എബ്രഹാം, ബിനു ഷാജി എന്നിവർ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (4.30.56 മിനുട്ട് ) നാലാംസ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *