പനയന്നാര്‍കാവ് ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി മോക്ഷ

Cinema
Print Friendly, PDF & Email

ചിത്തിനി സിനിമയിലെ നായികയും ബംഗാളി താരവുമായ മോക്ഷ പരുമല വലിയ പനയന്നാര്‍കാവ് ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന് ഒപ്പമാണ് മോക്ഷ ക്ഷേത്രത്തില്‍ എത്തിയത്. ചിത്തിനിയുടെ കഥാകൃത്ത് കെ.വി അനില്‍, ഛായാഗ്രാഹകന്‍ രതീഷ് റാം എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ഈസ്റ്റ് കോസ്റ്റ് വിജയന്‍ മലയാളത്തിന് സമ്മാനിച്ച നായികയാണ് മോക്ഷ. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് ചിത്തിനി. ചിത്രം ഈ മാസം തീയറ്ററില്‍ എത്താനിരിക്കെയാണ് ദേവിയുടെ അനുഗ്രഹം തേടി മോക്ഷ പനയന്നാര്‍കാവില്‍ എത്തിയത്.

പത്തനംതിട്ട ജില്ലയിലെ പരുമലയിലാണ് വലിയ പനയന്നാര്‍കാവ് ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയും മഹാദേവനും ആണ് പ്രധാന പ്രതിഷ്ഠകള്‍. ഒരു ദേശത്തെ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ മഹാ മാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ കുടിയിരുത്തിയിട്ടുള്ളതും ഇവിടെയാണ് എന്നാണ് വിശ്വാസം.

ഗതികിട്ടാതെ അലയുന്ന ഒരു ആത്മാവിന് നീതി തേടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്തിനി പറയുന്നത്. സംഭ്രമജനകമായ മുഹൂര്‍ത്തങ്ങളും
ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും അതിമനോഹരമായ ഗാനങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്തിനി സെപ്തംബര്‍ 27 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *